തൃശ്ശൂർ പുലിക്കളി സംഘങ്ങൾക്ക് ഓണസമ്മാനമായി കേന്ദ്ര ധനസഹായം 3 ലക്ഷം രൂപ പ്രഖ്യാപിച്ച് കേന്ദ്ര ടൂറിസം സഹമന്ത്രിയുമായ സുരേഷ് ഗോപി. തന്റെ ഫേസ്ബുക്ക് പേജിലൂടെ സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് ലക്ഷം രൂപ വീതം ഓരോ സംഘത്തിനുമാണ് അനുവദിച്ചത്.
കേന്ദ്ര ടൂറിസം മന്ത്രാലയം തൃശൂർ പുലിക്കളി സംഘങ്ങൾക്ക് മൂന്ന് ലക്ഷം രൂപ ഡിപിപിഎച്ച് സ്കീമിന്റെ ഭാഗമായി അനുവദിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത് സാദ്ധ്യമാക്കുന്നതിൽ എല്ലാവിധ സഹായവും നൽകിയ കേന്ദ്ര ടൂറിസം – സാംസ്കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും സുരേഷ് ഗോപി നന്ദി അറിയിച്ചിട്ടുണ്ട്.