സംസ്ഥാനത്തെ സ്കൂളുകളിൽ ആദ്യം പെൺകുട്ടികളുടെ ഹാജർ എടുക്കണമെന്ന നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വരുന്ന അധ്യായന വർഷം മുതൽ ക്ലാസിൽ ഹാജർ എടുക്കുമ്പോൾ ആദ്യം പെൺകുട്ടികളുടെ പേര് വിളിക്കണമെന്നാണ് മന്ത്രി പറയുന്നത്. പല സ്കൂളുകളിലും ആൺ, പെൺ വേർതിരിവില്ലാതെ അക്ഷരമാലാ ക്രമത്തിലാണ് ഹാജർ വിളിക്കുന്നത്.
ജൂൺ. ജൂലൈ മാസങ്ങളിലേക്ക് സ്കൂൾ അവധിക്കാലം മാറ്റണമെന്ന നിർദേശവും അടുത്ത കാലത്ത് ശിവൻകുട്ടി മുന്നോട്ടു വച്ചിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ കനത്ത മഴ കാരണം പലപ്പോഴും ക്ലാസുകൾക്ക് അവധി നൽകേണ്ടി വരുന്ന സാഹചര്യം മുൻനിർത്തിയാണ് ഇത്തരമൊരു അഭിപ്രായം മന്ത്രി പങ്കുവച്ചത്.