കേരളത്തിൽ ഓണക്കാല മദ്യവിൽപ്പനയിൽ സർവ്വകാല റിക്കാർഡ് വരുമാനവുമായി ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്.

കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു ഉത്രാടദിനത്തിലെ വരുമാനം. ഇത്തവണ അത് 137 കോടി രൂപയായി. ഉത്രാടദിന വില്‌പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലറ്റാണ് മുന്നിൽ. ആറ് ഔട്ട്‌ലെറ്റുകളിൽ ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പ‌ന നടന്നത്. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാറ്റം വിറ്റഴിച്ചത്.കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.24 കോടി രു പയുടെ മദ്യ വില്പ‌നയാണ് ഇവിടെ മാത്രം നടന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് (1.11 കോടി), തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരി ങ്ങാലക്കുട ഔട്ട്ലറ്റ്ലെറ്റ് (1.03 കോടി), കൊല്ലം ജില്ലയിലെ കുണ്ടറ ഔട്ട്ലെറ്റ് (ഒരു കോ ടി) എന്നിവയാണ് അടുത്ത സ്ഥാനങ്ങളിൽ.

Related Posts