കേരള സമാജം കന്റോൺമെന്റ് സോണിൻ്റെ ആഭിമുഖ്യത്തിലുള്ള ഓണക്കിറ്റ് വിതരണ ഉദ്ഘാടനം കേരള സമാജം കൾച്ചറൽ സെക്രട്ടറി വി.മുരളിധരൻ നിർവഹിച്ചു. സോൺ വൈസ് ചെയർമാൻ ജെയ്മോൻ മാത്യു അധ്യക്ഷത വഹിച്ചു. ജോയിൻ്റ് കൺവീനർ പ്രദീപൻ, വനിതാ വിഭാഗം ചെയർപേർസൺ ദിവ്യ മുരളി, വൈസ് ചെയർപേർസൺ ഷീന ഫിലിപ്പ്, സുകന്യ, കൊച്ചുമോൻ, പ്രേമൻ, വിഷ്ണു തുടങ്ങിയവർ സംബന്ധിച്ചു. അറുപതിൽപരം കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു.

കേരള സമാജം കെ ആർ പുരം സോണിൻ്റെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം നടന്നു. കെ.എൻ.ഇ ട്രസ്റ്റ് മുൻ പ്രസിഡണ്ടുമാരായ പി.ദിവാകരൻ, ചന്ദ്രശേഖരൻ നായർ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഹനീഫ്.എം അധ്യക്ഷത വഹിച്ചു. സോൺ കൺവീനർ ബിനു.പി, വൈസ് ചെയർമാൻ രജിത് കുമാർ, ഷിബു.കെ.എസ്, സയ്യിദ് മസ്താൻ, വനിതാ വിഭാഗം ചെയർപേർസൺ അയിഷാ ഹനീഫ്, രഞ്ജിത ശിവദാസ് തുടങ്ങിയവർ സംബന്ധിച്ചു. നൂറിൽ അധികം കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്തു.

കേരള സമാജം ബാംഗ്ലൂർ മല്ലേശ്വരം സോണിൻ്റെ നേതൃത്വത്തിൽ നിർധനരായ അറുപതിൽപരം മലയാളി കുടുംബങ്ങൾക്ക് ഓണക്കിറ്റുകൾ, വിതരണം ചെയ്തു.
കേരള സമാജം മല്ലേശ്വരം സോണിൻ്റെ ദൊഡബൊമ്മസാന്ദ്രയിൽ ഉള്ള, കെ എൻ ഇ പബ്ലിക് സ്കൂളിൽ ചെയർമാൻ പോൾ പീറ്റർ അധ്യക്ഷം വഹിച്ച യോഗത്തിൽ കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ, മാനവരത്ന പി ജി കെ നായർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ കെഎൻഇ വൈസ് പ്രസിഡണ്ടുമായ രാജഗോപാൽ.എം, സോൺ ലേഡീസ് ചെയർപേഴ്സൺ സുധാ സുധീർ എന്നിവർ ആശംസകൾ അർപ്പിച്ചു. സുരേന്ദ്രൻ നായർ, സാജു പോൾ, പുഷ്പരാജൻ, അജിത് കുമാർ, സുനിൽകുമാർ, സി.കെ.വി.ഉണ്ണി, ബിജു പാൽ, ശോഭന പുഷ്പരാജ്, തങ്കമണി നാരായണൻ, പ്രസന്ന നായർ, രേഷ്മ രഞ്ജിത്ത് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം വഹിച്ചു.