എഴുത്തുകാരനും നടനുമായ മധുപാൽ, ശൈലൻ, ഡോ. വിനീതാ വിജയൻ എന്നിവർ പാലാ യുവസാഹിത്യവേദിയുടെ സാഹിത്യപുരസ്കാരത്തിന് അർഹരായി.
മധുപാലിന്‍റെ ‘ഇരുകരകൾക്കിടയിൽ ഒരു ബുദ്ധൻ’ എന്ന കഥാസമാഹാരം വൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരത്തിനും, ഡോ. വിനീതാ വിജയന്‍റെ ‘മലയാളം :പുതുകാലം’ എന്ന കൃതി ജോസഫ് മുണ്ടശ്ശേരി പുരസ്കാരത്തിനും, ശൈലൻ്റെ ‘രാഷ്ട്രമീമാംസ’ എന്ന കവിതാസമാഹാരം പാലാ നാരായണൻനായർ പുരസ്‌കാരത്തിനുമാണ് അർഹമായത്. 25000 രൂപയുടേതാണ് പുരസ്കാരം. എ.എസ്.ചന്ദ്രമോഹനൻ പ്രത്യേക ജൂറി പുരസ്കാരവും നേടി. ലളിതാംബിക അന്തർജനം പ്രത്യേക ജൂറി പുരസ്കാരമാണ് എ.എസ്.ചന്ദ്രമോഹനൻ്റെ ‘ഹൃദയഗാഥ’ എന്ന കവിതാസമാഹാരത്തിനു ലഭിച്ചത്.

Related Posts