ശ്രീനാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ 171മത് ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും സെപ്റ്റംബർ 14ന് ഞായറാഴ്‌ച വിവിധ പരിപാടികളോടെ ആഘോഷിക്കും. ജാലഹള്ളി വെസ്റ്റിലുള്ള ശ്രീ അയ്യപ്പക്ഷേത്രം കമ്മ്യൂണിറ്റി ഹാളിൽവച്ച് നടത്തുന്ന പരിപാടികൾ കാലത്ത് 9 മണിക്ക് ഗുരുപുഷ്പാഞ്ജലി, ധ്വജാരോഹണം എന്നിവയോടെ ആരംഭിക്കും.

സൊലൂർ ആര്യ ഈഡിഗ മഹാസംസ്ഥാന മഠധിപതി ശ്രീ ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമികളുടെ ആശീർവാദ സന്ദേശാനന്തരം മുഖ്യാതിഥി കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മഹാകവി കുമാരനാശാൻ്റെ പൗത്രനും റിട്ടയേർഡ് എൻ ടി ടി ടി ആർ മേധാവിയും ആയ പ്രഫസർ ഡോ.പി.അരുൺകുമാർ മുഖ്യ പ്രഭാഷണം നടത്തും. വിശിഷ്ടാതിഥി ദാസറഹള്ളി എം.എൽ.എ എസ്.മുനിരാജു, കർണാടക ആര്യ ഇഡിഗ സംഘം പ്രസിഡണ്ട് എം.തിമ്മഗൗഡ എന്നിവർ ആശംസ അർപ്പിച്ചു സംസാരിക്കും.

ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും തുടർന്ന് ട്രസ്റ്റ് കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. 2 മണിക്ക് അമ്മ കണ്ണൂർ ഓർക്കസ്ട്ര അവതരിപ്പിക്കുന്ന സൂപ്പർ മെഗാ മ്യൂസിക് & കോമഡി ഷോ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 98451 64841 വിളിക്കുക.

Related Posts