വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറച്ചു. വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് 51.50 രൂപയാണ് കുറച്ചത്. ഓഗസ്റ്റ് 31ന് അർദ്ധരാത്രിയാണ് എണ്ണക്കമ്പനികളുടെ പ്രഖ്യാപനം. പുതിയ നിരക്ക് ഇന്ന് മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല. എണ്ണ വിപണന കമ്പനികൾ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന്റെ വില കഴിഞ്ഞ മാസവും 33.50 രൂപ കുറച്ചിരുന്നു. രണ്ട് മാസങ്ങളിലായി ആകെ 85 രൂപയുടെ കുറവാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയിൽ ഉണ്ടായത്.
ഇത് പ്രകാരം ഡൽഹിയിൽ വാണിജ്യ പാചക വാതകത്തിൻ്റെ വില ഇന്ന് മുതൽ 1580 രൂപയായിരിക്കും. കേരളത്തിൽ വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില 1587 രൂപയായിരിക്കുമെന്നും എണ്ണക്കമ്പനികൾ അറിയിച്ചു.