കേരളത്തിലെ എല്ലാ റേഷന്‍ കടകളും ഞായറാഴ്ച തുറന്നു പ്രവര്‍ത്തിക്കും. ഈ വർഷത്തെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്നലെ മുതൽ ആരംഭിച്ചു. ഇന്നലെവരെ 90 ശതമാനം പേര്‍ റേഷന്‍ വിഹിതം കൈപ്പറ്റി. ഓഗസ്റ്റ് മാസത്തെ റേഷന്‍ വിതരണം അനുവദിച്ച അധിക അരിയുടെ വിതരണവും ഇന്ന് പൂര്‍ത്തിയാകും. ഇതുവരെ റേഷന്‍ വാങ്ങാത്തവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണം. സ്റ്റോക്കെടുപ്പ് പ്രമാണിച്ച്‌ നാളെ റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.

മറ്റന്നാൾ മുതല്‍ സെപ്റ്റംബര്‍ മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും. ഒന്നാം ഓണമായ വ്യാഴാഴ്ചയും റേഷന്‍കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. മഞ്ഞ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം സെപ്റ്റംബര്‍ നാലു വരെ വാങ്ങാം. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള ഓണക്കിറ്റ് ജീവനക്കാര്‍ എത്തിച്ചു നല്‍കും. ഇത്തവണ 1. 6,32,910 കിറ്റുകളാണ് വിതരണം ചെയ്യുന്നത്.

Related Posts