താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണങ്ങൾക്ക് ഇളവ്. മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി നൽകി. അതേസമയം ചുരത്തിൽ ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരുമെന്നും പൊലീസ് അറിയിച്ചു.

ഇരു ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ പൊലീസിന്‍റെ നിയന്ത്രണത്തോടെ കൃത്യമായ സമയം ഇടവിട്ടാണ് കടത്തിവിടുക. മഴ ശക്തമാകുന്ന സാഹചര്യങ്ങളുണ്ടായാൽ നിയന്ത്രണങ്ങൾ പുന:സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

വിനോദസഞ്ചാരികള്‍ക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. വാഹനം ഇവിടെ നിര്‍ത്തുകയോ ആളുകൾ പുറത്തേക്കിറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.

Related Posts