എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി കോടതി തള്ളി. ഭാര്യ മഞ്ജുഷ സമർപ്പിച്ച ഹർജി കണ്ണൂർ ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് തളളിയത്. തലശ്ശേരി സെഷൻസ് കോടതിയിലേക്ക് കേസ് മാറ്റുമെന്നും വിവരമുണ്ട്. ഹർജിയിൽ ഇരുഭാഗത്തിൻ്റെയും വിശദമായ വാദം കോടതി നേരത്തെ കേട്ടിരുന്നു.

‘ശരിയായ രീതിയിൽ അന്വേഷണം നടത്തിയില്ല, പക്ഷപാതപരമായ അന്വേഷണമാണ് നടത്തിയത്. രാഷ്ട്രീയമായി പ്രതിക്ക് അനുകൂലമായ കാര്യങ്ങൾ വരുത്തി തീർത്തു. ആദ്യം മുതൽക്കേ നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന തരത്തിലാണ് അന്വേഷണം നടത്തിയത്’ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പ്രധാനമായും അന്വേഷണ സംഘത്തിൻ്റെ 13 പിഴവുകളായിരുന്നു ഹർജിയിലുണ്ടായിരുന്നത്.

Related Posts