കോഴിക്കോട് നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. നടക്കാവ് കക്കാടം പൊയിലിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയവരെ പോലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.bഇന്നോവ കാറിൽ എത്തിയ നാലംഗസംഘം വയനാട് സുൽത്താൻ ബത്തേരി സ്വദേശി റഹീസിനെയാണ് തട്ടിക്കൊണ്ടുപോയത്.

ഇന്ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. നടക്കാവ് സ്വദേശിയായ യുവതി വിളിച്ചതിനെ തുടർന്നാണ് യുവാവ് സ്ഥലത്തെ ത്തിയത്. പിന്നാലെ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

ശബ്ദം കേട്ട് എത്തിയ പ്രദേശവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ഇന്നോവ, കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കണ്ടെത്തിയത്. നിലവിൽ യുവതിയും പോലീസ് കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്.

Related Posts