സ്വദേശി ഉൽപന്നങ്ങളുടെ ഉപയോഗവും നിർമ്മാണവും പ്രോത്സാഹിപ്പിക്കാൻ കടകൾക്ക് മുന്നിൽ ‘സ്വദേശി’ എന്നെഴുതിയ ബോർഡുകൾ പ്രദർശിപ്പിക്കാൻ പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതിന് ‘പിഴ’ എന്ന് വിശേഷിപ്പിച്ച് യു.എസ് ഏർപ്പെടുത്തിയ 25 ശതമാനം അധിക താരിഫ് നിലവിൽ വരുന്നതിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പുതിയ ആഹ്വാനം.

അഹ്മദാബാദിലെ പൊതുപരിപാടിയിലെ പ്രസംഗത്തിലായിരുന്നു മോദിയുടെ പരാമർശം. മോദിയുടെ ആഹ്വാനം വരാനിരിക്കുന്ന ഉത്സവ സീസൺ പരാമർശിച്ചു കൊണ്ടാണ്. വിജയദശമി, നവരാത്രി, ദീപാവലി, ധന്തരാസ് തുടങ്ങിയ ആഘോഷങ്ങളാണ് വരുന്നതെന്നും അവ രാജ്യത്തിന്‍റെ സ്വാശ്രയത്വത്തിൻ്റെ ആഘോഷങ്ങളുമായിരിക്കുമെന്നും മോദി പറഞ്ഞു.

എന്ത് സാധനങ്ങൾ വാങ്ങുമ്പോഴും അവ ഇന്ത്യയിൽ നിർമ്മിച്ചതാണെന്ന് ഉറപ്പിക്കണം. കച്ചവടക്കാർ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വസ്തുക്കൾ വിൽക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണം. അതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഈ നടപടി ചെറുതായി തോന്നാം. എന്നാൽ ഫലപ്രദമായിരിക്കും. ഇത് രാജ്യത്തിൻ്റെ പുരോഗതിയും സമൃദ്ധിയും ഉയർത്തുമെന്നും മോദി പറഞ്ഞു.

Related Posts