സഹകരണ വകുപ്പിന്റെ ഓണം വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിക്കും. 26 മുതല്‍ 10 ദിവസത്തേക്ക് ഓണം വിപണികള്‍ പ്രവര്‍ത്തിക്കുക. ഇക്കുറി 1800 ഓണചന്തകളാണ് ഉണ്ടാവുക. വൈകിട്ട് 5.30-ന് നടക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന് അദ്ധ്യക്ഷത വഹിക്കും. സഹകരണ ഓണചന്തകള്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തിക്കുക.
കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍, ജില്ലാ മൊത്തവ്യാപാര സഹകരണ സ്റ്റോറുകള്‍, പിന്നോക്ക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.സി-എസ്.റ്റി സംഘങ്ങള്‍, ഫിഷര്‍മാന്‍ സഹകരണ സംഘങ്ങള്‍ എന്നിവ മുഖേന ആരംഭിക്കുന്ന 1800 പ്രത്യേക വിപണന കേന്ദ്രങ്ങളിലൂടെ ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 04 വരെ തുടര്‍ച്ചയായി 10 ദിവസം ഈ ഓണവിപണികള്‍ പ്രവര്‍ത്തിക്കും.