രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജി ആവശ്യപ്പെട്ടതിനു പിന്നാലെ തനിക്കെതിരേ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് ഉമാ തോമസ് എം എൽഎ. പ്രസ്ഥാനം കൂടെ നിൽക്കുമെന്ന് വിശ്വാസമുണ്ടെന്ന് ഉമാ തോമസ് പറഞ്ഞു. കൂടുതൽ ഒന്നും പറയാനില്ല. രാഹുലിൻ്റെ വിഷയത്തിൽ പറയാനുള്ളത് ഇന്നലെ പറഞ്ഞിട്ടുണ്ട്. ഓരോരുത്തർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട്.

സൈബർ ആക്രമണത്തിൽ നിയമനടപടി സ്വീകരിക്കില്ലെന്നും ആരുടെയും സ്വാതന്ത്ര്യത്തിലും കൈകടത്തുന്നില്ലെന്നും ഉമ തോമസ് കൊച്ചിയിൽ മാധ്യമങ്ങളോടു വ്യക്തമാക്കി. ഫേസ്ബുക്കിലും വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീർത്തിപ്പെടുത്തിയും പ്രതികരണങ്ങളെത്തിയത്. നിരവധി കമൻ്റുകളാണ് ഉമാ തോമസിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾക്കു താഴെ ഇതിനോടകം വന്നത്.

അടുത്ത തവണ വീട്ടിൽ ഇരുത്തണമെന്നും പരിക്കേറ്റപ്പോൾ രക്ഷപ്പെടണമെന്ന പ്രാർഥന തെറ്റായിരുന്നു എന്നുൾപ്പെടെയുള്ളയാണ് അധിക്ഷേപം. മേലനങ്ങാതെ എംഎ ൽഎ ആയതിന്‍റെ കുഴപ്പമെന്നും സാമൂഹിക മാധ്യമങ്ങളിൽ കമൻ്റുകളുണ്ട്. പാർട്ടിയിലെ വാക്പോര് മുതലെടുത്തുകൊണ്ടുള്ള പ്രതികരണങ്ങളും ഉമാ തോമസ് എംഎൽഎയെ അനുകൂലിച്ചുള്ള നിലപാടുകളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നു.

Related Posts