ആലപ്പുഴ-ധൻബാദ് എക്‌സ്പ്രസിൽ പൊട്ടിത്തെറി ശബ്ദവും പുകയും ഉയർന്നത് യാത്രക്കാരിൽ പരിഭ്രാന്തി പരത്തി. ട്രെയിൻ രാവിലെ ആറേമുക്കാലോടെ മാരാരിക്കുളത്ത് എത്തിയപ്പോഴാണ് സംഭവം. ട്രെയിനിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടതിനു പിന്നാലെ പാൻട്രി കാറിന്‍റെ ഭാഗത്തു നിന്നു പുക ഉയരുകയായിരുന്നു. തുടർന്ന് ട്രെയിൻ നിർത്തി പരിശോധിച്ചു. പൊട്ടിത്തെറിക്ക് കാരണമായത് ബ്രേക്ക് ബൈൻഡിംഗിലെ തകരാറാണ്. തുടർന്ന് തകരാർ പരിഹരിച്ച ശേഷം ട്രെയിൻ യാത്ര തുടക്കുകയായിരുന്നു.

Related Posts