നൂറുകണക്കിന് മൃതദേഹങ്ങൾ കുഴിച്ചിട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയെ 10 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്.ഐ.ടി) കസ്റ്റഡിയിൽ വിട്ടു.

രേഖകളിലും മൊഴികളിലും പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇയാളെ കള്ളസാക്ഷ്യം ചുമത്തി അറസ്റ്റ് ചെയ്തത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം, അയാളെ വൈദ്യപരിശോധനയ്‌ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിജയേന്ദ്രയുടെ മുമ്പാകെ ഹാജരാക്കിയപ്പോൾ കൂടുതൽ അന്വേഷണത്തിനായി 10 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് എസ്‌ഐടി ആവശ്യപ്പെട്ടു. ചിന്നയ്യയെ എസ്‌ഐടി ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ബെൽത്തങ്ങാടിയിലെ എസ്‌ഐടി ഓഫീസിലേക്ക് കൊണ്ടുവരികയായിരുന്നു.

Related Posts