കെഎസ്ആർടിസിയുടെ പുതിയ വോൾവോ ബസുകളിൽ ഒന്ന്, സെപ്റ്റംബറിൽ ബെംഗളൂരുവിലേക്കും മറ്റൊന്ന് മൂകാംബികയിലേക്കും സർവീസ് നടത്തും. തിരുവനന്തപുരം സെൻട്രൽ സ്റ്റാൻഡിൽ നിന്നാണ് രണ്ട് ബസുകളും സർവീസ് നടത്തുക. കാഴ്ചയിലും സൗകര്യത്തിലും മറ്റു ബസുകളേക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ബസുകളാണ് കെഎസ്ആർടിസി പുതുതായി രംഗത്തിറക്കിയിരിക്കുന്നത്.
ബിഎസ് 6 വിഭാഗത്തിലുള്ള 143 ബസുകളാണ് നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും.
എസി സ്ലീപ്പർ, എസി സീറ്റർ കം സ്ലീപ്പർ, എസി സീറ്റർ, സൂപ്പർഫാസ്റ്റ് പ്രീമിയം, സൂപ്പർഫാസ്റ്റ് എന്നിവയാണ് മറ്റുശ്രേണികളിലുള്ള ബസുകൾ.
കെഎസ്ആർടിസി പുതുതായി നിരത്തിലിറക്കുന്ന ആധുനിക സൗകര്യങ്ങളോടു കൂടിയ ബസ്സുകളുടെ ഫ്ലാഗ് ഓഫും സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ്റെ ഉദ്ഘാടനവും നാളെ വൈകിട്ട് 5:30ന് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തുവച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഓരോ സീറ്റിലും ഫുട്ട് റെസ്റ്റ്, ഹാന്‍ഡ് റെസ്റ്റ്, ചാര്‍ജര്‍ എന്നിവയും, ആംബിയന്റ് ലൈറ്റിങ് എന്നിവയും ഉണ്ട്. സ്ലീപ്പർ ബസിലെ ബെര്‍ത്തിൽ മൊബൈല്‍ ഹോള്‍ഡര്‍, പ്ലഗ് പോയിൻറ്, എസി വെന്റുകള്‍, റീഡിങ് ലൈറ്റുകള്‍, ബോട്ടിൽ ഹോള്‍ഡര്‍, ലഗേജ് വയ്ക്കാനുള്ള സ്ഥലം, കര്ട്ടൻ എന്നിവയുമുണ്ട്. വൈഫൈ കണക്ഷൻ നൽകാവുന്ന ടിവി, കാമറകൾ എന്നിവയുമായാണ് പുതിയ ബസുകൾ നിരത്തിലിറക്കുന്നത്.