ബുള്ളറ്റ് വെട്ടിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ കാർ കയറിയിറങ്ങി വനിതാ എസ്‌ഐക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലാണ് സംഭവം. കാൻപൂർ സ്വദേശിയും കാവിനഗർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയുമായ റിച്ച സച്ചൻ (25) ആണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.


പെട്രോളിംഗ് ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ ബുളറ്റിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തെരുവുനായ കുറുകേ ചാടിയാണ് അപകടമുണ്ടായത്. നായയെ ഇടിക്കാതിരിക്കാൻ ബുള്ളറ്റ് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാർ എസ്ഐയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Related Posts