പ്രതിപക്ഷ സഖ്യത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും. ജഗ്ദീപ് ധൻകർ രാജിവെച്ചതിനെത്തുടർന്നാണ് ഉപരാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിഎംകെയുടെ രാജ്യസഭാ അംഗം തമിഴ്‌നാട്ടിൽ നിന്നുള്ള തിരുച്ചി ശിവ സ്ഥാനാർത്ഥിയായേക്കുമെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോർട്ടുകൾ. എൻഡിഎയുടെ സ്ഥാനാർത്ഥിയായ സിപി രാധാകൃഷ്ണൻ തമിഴ്‌നാട്ടിൽ നിന്നുള്ലയാളാണ്. രണ്ടിൽ കൂടുതൽ പേരുകൾ മുന്നണി യോഗത്തിൽ ചർച്ചയായി.
ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ബിജെപി പാർലമെന്ററി യോഗത്തിനുശേഷം ദേശീയ അദ്ധ്യക്ഷൻ ജെ.പി.നഡ്ഡയാണ് സിപി രാധാകൃഷ്ണൻ്റെ പേര് പ്രഖ്യാപിച്ചത്. സിപി രാധാകൃഷ്ണൻ നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്.
ഒബിസി വിഭാഗത്തിൽപ്പെടുന്ന തമിഴ്‌നാട്ടിലെ പ്രബലരായ ഗൗണ്ടർ സമുദായത്തിൽപ്പെട്ട രാധാകൃഷ്ണൻ തിരുപ്പൂർ സ്വദേശിയാണ്. കോയമ്പത്തൂർ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് രണ്ട് തവണ അദ്ദേഹം ലോക്‌സഭയിലേക്ക് വിജയിച്ചിട്ടുണ്ട്. സെപ്റ്റംബർ ഒമ്പതിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്.