ബിജെപി യുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി സി.പി.രാധാകൃഷ്ണനെ പ്രഖ്യാപിച്ചു. തമിഴ്‌നാട് സ്വദേശിയായ അദ്ദേഹം നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷനായ സി.പി.രാധാകൃഷ്‌ണൻ ജാർഖണ്ഡ് ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ഇന്ന് വൈകിട്ട് ആരംഭിച്ച ബിജെപി ഉന്നത സമിതിയായ പാര്‍ലമെന്‍ററി ബോര്‍ഡ് യോഗത്തിന് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവെച്ചതോടെയാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്.

Related Posts