വോട്ടർപട്ടിക ക്രമക്കേട് ആരോപണത്തിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മറുപടി പറയേണ്ടത് താനല്ല. ആരോപണങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് മറുപടി പറയും. താൻ മന്ത്രിയാണെന്നും ആ ഉത്തരവാദിത്വം കൃത്യമായി നിർവഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങൾ കൂടുതലുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കണമെന്ന് മന്ത്രി പറഞ്ഞു. തൃശ്ശൂരില്‍ ശക്തൻ തമ്പുരാന്‍റെ പ്രതിമയില്‍ മാലയിട്ട ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

Related Posts