കോഴിക്കോട് അങ്കണവാടിയുടെ മേൽക്കൂരയിലെ കോൺക്രീറ്റ് പാളി അടർന്ന് വീണു. 11 കുട്ടികൾ പഠിക്കുന്ന കെട്ടിടത്തിന്‍റെ കോൺക്രീറ്റ് പാളിയാണ് അടർന്നു വീണത്. കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ പുതിയപാലം ചുള്ളിയിൽ അങ്കണവാടിയിൽ ആണ് സംഭവം.

കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. ടീച്ചർ എത്തിയപ്പോഴാണ് കോൺക്രീറ്റ് തകർന്നു വീണത് കണ്ടത്. കോർപ്പറേഷനിൽ കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നതായി അങ്കണവാടി അധികൃതരും കുട്ടികളുടെ രക്ഷിതാക്കളും പറഞ്ഞു.

Related Posts