സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. എല്ലാ ജില്ലകൾക്കും ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദന സ്വാധീനം മൂലമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപമാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. ഇത് കൂടുതൽ ശക്തിയാർജിച്ച് ആന്ധ്രാ- ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാദ്ധ്യത.

ഇന്ന് മുതൽ സംസ്ഥാനത്ത് അടുത്ത 3 ദിവസം കൂടുതൽ പ്രദേശങ്ങളിൽ മഴയിൽ വർദ്ധനവ് പ്രതീക്ഷിക്കാം. ആലപ്പുഴ, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ ആറ് ജില്ലകൾക്കാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുളളത്.

അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

Related Posts