സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ പാർലമെൻ്റിലെ ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്രമന്ത്രിയും എം.പിയുമായ സുരേഷ് ഗോപി. അദ്ദേഹം ഔദ്യോഗിക കൃത്യനിർവഹണത്തിലാണെന്ന് വ്യക്തമാക്കി. ഇന്ന് രാജ്യസഭയിൽ ചർച്ചാ വിഷയമായ പ്രധാനമന്ത്രി ഉജ്ജ്വല യോജനയെക്കുറിച്ച് പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച‌ നടത്തി എന്ന് കുറിപ്പിൽ പറയുന്നു.

തൃശൂർ ഈസ്റ്റ് പൊലീസിൽ കെ.എസ്.യു തൃശൂർ ജില്ല പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂരാണ് പരാതി നൽകിയത്. ചത്തിസ്ഗഢിൽ കന്യാസ്ത്രീകളുടെ അറസ്റ്റിന് ശേഷം സുരേഷ് ഗോപിയെ കാണാനില്ലെന്നും അദ്ദേഹത്തിന്‍റെ തിരോധാനത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടത്.

ഒരുമാസമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാത്തത് കള്ളവോട്ട് ആക്ഷേപം പേടിച്ചാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചിരുന്നു. കേന്ദ്രമന്ത്രിയെ കാണാനില്ല എന്നു പറഞ്ഞാൽ ഗൗരവമുള്ള കാര്യമാണ്. എന്തോ കള്ളക്കളിയുള്ളതു കൊണ്ടാണ് അദ്ദേഹം ഒളിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Related Posts