ജമ്മുകാശ്മീരിലെ കുൽഗാമിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാൻസ് നായിക് പ്രിതിപാൽ സിംഗ്, ഹർമിന്ദർ സിംഗ് എന്നിവരാണ് വീരമൃത്യു വരിച്ചത്.
ഓപ്പറേഷൻ അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിൽ മൂന്നുപേർ പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.
കഴിഞ്ഞ ദിവസം ദക്ഷിണ കാഷ്മീരിലെ അഖാലിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ദൗത്യം ആരംഭിച്ചത്. സമീപകാലത്ത് നടന്ന ഏറ്റവും ദൗർഘ്യമേറിയ ഭീകരവിരുദ്ധ ദൗത്യമാണ് ഓപ്പറേഷൻ അഖാൽ.