ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് പീഡിപ്പിച്ച അറ്റൻഡർ എ.എം.ശശിന്ദ്രനെ പിരിച്ചു വിട്ടു. മെഡിക്കൽ കോളജ് പ്രിൻസിപ്പലാണ് അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയെടുത്തത്.

യുവതിയെ ശസ്ത്രക്രിയയ്ക്കുശേഷം സ്ത്രീകളുടെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ചപ്പോഴായിരുന്നു സംഭവം. യുവതിയെ സർജിക്കൽ ഐസിയുവിൽ കൊണ്ടുവന്നശേഷം മടങ്ങിയ അറ്റൻഡർ കുറച്ചു സമയം കഴിഞ്ഞു തിരിച്ചു വന്നു. ഈ സമയത്ത് മറ്റൊരു രോഗിയുടെ സ്ഥിതി ഗുരുതരമായതിനാൽ ജീവനക്കാരെല്ലാം. അവിടെയായിരുന്നു. അപ്പോഴായിരുന്നു പീഡനം.

യുവതി ശസ്ത്രക്രിയയ്ക്കുശേഷം മയക്കം പൂർണമായി മാറാത്തതിനാൽ പിന്നീടാണ് ബന്ധുക്കളോട് വിവരം പറഞ്ഞത്. തുടർന്ന്, പൊലീസിൽ പരാതി നൽകുകയായിരുന്നു. മെഡിക്കൽ കോളജ് അസി. അന്വേഷണം കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു. അതിജീവിത സംഭവത്തിനുശേഷം നിരന്തരം നിയമപോരാട്ടത്തിലായിരുന്നു. പോരാട്ടം വിജയം കണ്ടെന്ന് അതിജീവിത പറഞ്ഞു.

Related Posts