തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർപ്പട്ടികയിൽ ഭേദഗതി വരുത്തുന്നതിനും പേരു ചേർക്കുന്നതിനും ആക്ഷേപങ്ങൾ സമർപ്പിക്കുന്നതിനുമുള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. ഇന്നലെ ഉച്ചവരെ 21.84 ലക്ഷം അപേക്ഷകളാണ് പുതുതായി പേര് ചേർക്കാൻ ലഭിച്ചത് പേര് നീക്കം ചെയ്യാൻ ലഭിച്ചത് 2.26 ലക്ഷം അപേക്ഷകൾ. ജൂലായ് 23നാണ് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.

Related Posts