റഷ്യയുമായുള്ള വ്യാപാരത്തെക്കുറിച്ചുള്ള ഇന്ത്യയുടെ ചോദ്യങ്ങൾക്ക് മുന്നിൽ ഉത്തരം മുട്ടി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെ വിമർശിച്ച യുഎസ് പ്രസിഡൻ്റിനോട്, റഷ്യയിൽ നിന്ന് യുഎസ് യുറേനിയം, രാസവളങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ഉത്തരമില്ലാതെ വലഞ്ഞത്.

‘എനിക്കതിനെക്കുറിച്ച് ഒന്നും അറിയില്ല. അത് പരിശോധിക്കേണ്ടതുണ്ട്’ എന്നായിരുന്നു ഇന്ത്യയെ മാത്രം ഒറ്റപ്പെടുത്തി വിമർശിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോട് അമേരിക്കൻ പ്രസിഡൻ്റിൻ്റെ മറുപടി. വാർത്താ ഏജൻസിയാണ് ഇന്ത്യയുടെ മറുപടി ട്രംപിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇന്ത്യ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് വിമർശിച്ചിരുന്നു. യുക്രൈനിൽ യുദ്ധം ചെയ്യാൻ സഹായം ചെയ്യുന്നതിന് തുല്യമാണ് ഇന്ത്യയുടെ നടപടിയെന്നായിരുന്നു ട്രംപ് പറഞ്ഞത്.

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടർന്നാൽ വീണ്ടും നികുതി ഉയർത്തുമെന്നായിരുന്നു ട്രംപ് ഭീഷണി മുഴക്കിയത്. യൂറോപ്യൻ യൂണിയനും അമേരിക്കയും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ട്രംപിൻ്റെ ഭീഷണി ‘ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്’ എന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യങ്ങൾക്ക് മുന്നിൽ ട്രംപ് പതറിയത്. എന്നാൽ അമേരിക്കയുടെ ഇരട്ടത്താപ്പ് അംഗീകരിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതിന് മറുപടി നൽകിയത്.

Related Posts