വയറും മനസ്സും നിറയ്ക്കാനായി റസ്റ്ററൻ്റുകളിൽ പോകുമ്പോൾ വൃത്തിഹീനമായ അന്തരീക്ഷമാണെങ്കിൽ അതുണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഇനി ഈച്ചയുൾപ്പടെയുള്ള പ്രശ്നങ്ങൾ റസ്റ്ററൻ്റുകളിൽ നിങ്ങളെ അലട്ടുന്നുണ്ടങ്കിൽ പരാതിപ്പെടാൻ ഒരു ക്യു ആർ കോഡ് സ്കാൻ ചെയ്താൻ മാത്രം മതിയാകും.

ശുചിത്വവും ഭക്ഷ്യസുരക്ഷയും മെച്ചപ്പെടുത്തുന്നതിനായാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) പുതിയ സംവിധാനം നടപ്പാക്കുന്നത്. ഹോട്ടലുകൾ, റെസ്റ്ററൻ്റുകൾ, കഫേകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ഭക്ഷണത്തിന്‍റെ ഗുണനിലവാരമോ ശുചിത്വമോ സംബന്ധിച്ച പരാതികൾ QR കോഡ് സ്കാൻ ചെയ്ത് രജിസ്റ്റർ ചെയ്യാം.

എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളും ‘ഫുഡ് സേഫ്റ്റി കണക്ട്’ മൊബൈൽ ആപ്പുമായി ബന്ധിപ്പിച്ച QR കോഡ് ബില്ലിംഗ് കൗണ്ടറുകളിലും ഡൈനിംഗ് ഏരിയകളിലും പ്രദർശിപ്പിക്കണമെന്നാണ് FSSAI- യുടെ നിർദേശം.

Related Posts