നല്ല ഭക്ഷണം വിദ്യാലയങ്ങളിൽ ലഭിക്കുന്നതിനെക്കാൾ ഇപ്പോൾ ജയിലുകളിലെ തടവുകാരാണ് കഴിക്കുന്നതെന്നും ഇക്കാര്യത്തിൽ മാറ്റം വരേണ്ടതുണ്ടെന്നും നടൻ കുഞ്ചാക്കോ ബോബൻ. ഉമ തോമസ് എംഎൽഎയുടെ നേതൃത്വത്തിൽ തൃക്കാക്കര നിയോജക മണ്ഡലത്തിലെ സ്കൂൾ കുട്ടികൾക്കായി ആരംഭിച്ച പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ഇടപ്പള്ളി ബി.ടി.എസ്.എൽ.പി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
‘നല്ല ഭക്ഷണം വിദ്യാലയങ്ങളില്‍ ലഭിക്കുന്നതിനേക്കാള്‍ ഇപ്പോള്‍ ജയിലുകളില്‍ തടവുകാരാണ് കഴിക്കുന്നത്. അത് മാറ്റം വരേണ്ട വിഷയമാണ്. കുറ്റവാളികളെ വളര്‍ത്താനല്ല, കുറ്റമറ്റവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും’ അദ്ദേഹം പറഞ്ഞു.
മണ്ഡലത്തിലെ 28 സര്‍ക്കാര്‍/ എയ്ഡഡ്, എല്‍പി, യുപി സ്കൂളുകളില്‍ പഠിക്കുന്ന എല്‍കെജി മുതല്‍ യുപി വരെയുള്ള 7081 കുട്ടികള്‍ക്കാണ് പദ്ധതിയിലൂടെ ഭക്ഷണം നല്‍കുന്നത്. 98 ലക്ഷം രൂപ ബിപിസിഎല്ലിന്റെ സഹായത്തോടെ ചെലവഴിച്ചാണ് 165 അധ്യയന ദിനങ്ങളിലായി പദ്ധതി നടപ്പിലാക്കുന്നത്.