ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് വീണ്ടും തീരുവ ഉയർത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങുക മാത്രമല്ല, വാങ്ങിയ എണ്ണയുടെ ഭൂരിഭാഗവും ഓപ്പൺ മാർക്കറ്റിൽ വലിയ ലാഭത്തിനായി വിൽക്കുകയും ചെയ്യുന്നു എന്ന് ആരോപിച്ചാണ് ട്രംപിൻ്റെ പുതിയ പ്രസ്താവന. റഷ്യയുടെ ആക്രമണങ്ങളിൽ ഉക്രെയ്നിൽ എത്ര പേർ കൊല്ലപ്പെടുന്നുണ്ടെന്നത് അവർക്ക് പ്രശ്നമില്ലെന്നും അദ്ദേഹം ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

ട്രംപിൻ്റെ ഈ പ്രസ്താവന വ്യാപകമായ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്. രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഇന്ത്യ പ്രതികരിച്ചു. എണ്ണ അടക്കമുള്ള ഊർജ്ജപരമായ വാങ്ങലുകൾ നടത്തുന്നത് ആഗോള സാഹചര്യങ്ങളെയും വിപണി വിലയെയും ആശ്രയിച്ചാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Posts