സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ആരാധകര്‍ക്ക് ഈ സിനിമയ്ക്ക് മേല്‍ ഉള്ളത് വലിയ പ്രതീക്ഷകളാണ് . ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തു വന്നു. നടി മാളവിക മോഹനന്‍റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്.

പോസ്റ്ററിൽ കാണാനാകുന്നത് മോഹന്‍ലാലിനെയും മാളവിക മോഹനനെയുമാണ് . ഒരു പക്കാ കളര്‍ഫുള്‍ വൈബില്‍ ആണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ഓണം റിലീസായി ആഗസ്റ്റ് 28 ന് ഹൃദയപൂര്‍വ്വം തിയേറ്ററിലെത്തും. മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ഇരുപതാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം.

നേരത്തെ സിനിമയുടെ ടീസര്‍ പുറത്തുവന്നിരുന്നു. ഒരു പക്കാ ഫണ്‍ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂര്‍വ്വം എന്ന ഫീലാണ് ടീസര്‍ നല്‍കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്‍റെ ഒരു എന്‍റര്‍ടെയ്‌നര്‍ പടമാകും ഇതെന്ന ഉറപ്പും ടീസര്‍ നല്‍കുന്നു.

Related Posts