വയനാട് പുനരധിവാസത്തെ രൂക്ഷമായി വിമർശിച്ച് ഗവർണർ. ട്രിമ – 2025 മാനേജ്മെന്റ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ ആയിരുന്നു വയനാട് പുനരധിവാസത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. അവിടെ 2 തവണ താൻ പോയി. അവിടെ ദുരന്തം നടന്നപ്പോൾ മാത്രമാണ് പരിഹാരം തേടിയത്. ‘നല്ലൊരു ലീഡർ ഷിപ്പിന്റെ അഭാവമാണ് അവിടെ കണ്ടത്.
അടുത്ത പടി എന്താണെന്ന തീരുമാനം എടുത്തില്ല’ എന്നാണ് പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ മാനേജ്മെന്റിന്റെ ഏറ്റവും മികച്ച ഉദഹരണമാണ്. അവിടെ കണ്ടത് യത്ഥാർത്ഥ ലീഡർ ഷിപ്പ്. എവിടെ തുടങ്ങണം എന്നും എവിടെ നിർത്തണം എന്നും വ്യക്തമായ ധാരണ ഉണ്ടായിരുന്നു. മികച്ച ലീഡർ ഷിപ്പിന് മികച്ച ഫലം കിട്ടിയതാണ് ഓപ്പറേഷൻ സിന്ദൂർ എന്നും ഗവര്‍ണര്‍ പറഞ്ഞു.