ഇന്ത്യയുടെ അങ്കിത ധ്യാനി ലോക യൂണിവേഴ്‌സിറ്റി അത്ലറ്റിക് മീറ്റിൽ ചരിത്രം കുറിച്ചു. വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ വെള്ളിമെഡൽ നേടിയിരിക്കുകയാണ് 23 കാരിയായ അങ്കിത. ഇന്ത്യ, യൂണിവേഴ്സിറ്റി മീറ്റിൻ്റെ സ്റ്റീപ്പിൾ ചേസിൽ നേടുന്ന ആദ്യ മെഡലാണിത്. നാലാം സ്ഥാനത്തായിരുന്ന അങ്കിത അവസാന ലാപ്പിൽ കുതിച്ച് 9:31.99 സെക്കൻഡിൽ ഫിനിഷ് ചെയ്‌താണ് വെള്ളി നേടിയത്.

ഇന്ത്യ ഇതിന് പുറമെ മീറ്റിൽ രണ്ട് മെഡൽ കൂടി നേടിയിരിക്കുകയാണ്. പുരുഷന്മാരുടെ 4×100 മീറ്റർ റിലേ ടീം വെങ്കല മെഡലും വനിതകളുടെ 20 കിലോമീറ്റർ നടത്തം ടീം ഇനത്തിൽ ഇന്ത്യ വെങ്കലവും സ്വന്തമാക്കി. മണികണ്ഠ്‌ഠ ഹേബ്‌ളിദാർ, അനിമേഷ് കുജുർ, ലാലുപ്രസാദ് ഭോയി, മൃത്യും ദൊണ്ഡപതി എന്നിവരടങ്ങുന്നതാണ് റിലേ ടീം. മീറ്റിൽ ഇത് ഇന്ത്യയുടെ ആദ്യ റിലേ വെങ്കലമാണ്. മാൻസി നേഗി, മുനിത പ്രജാപതി സെജർ സിങ്, എന്നിവരടങ്ങുന്നതാണ് വെങ്കലം നേടിയ നടത്തം ടീം.

Related Posts