തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ് സ്ഥാനം, എൽഡിഎഫ് ഭരണം തുടരുമെന്നുള്ള തുറന്നുപറച്ചിലിൽ പിന്നാലെ പാലോട് രവി രാജിവച്ചു. ഫോൺ സംഭാഷണം പുറത്തുവിട്ട വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ ജലീലിനെ പാർടി അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നും പാലോട് രവിയുടെ രാജി സ്വീകരിച്ചെന്നും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് അറിയിച്ചു.

പ്രഥമദൃഷ്ടിയാൽ സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ബോധ്യപ്പെട്ടതിനാൽ ജലീലിനെ പുറത്താക്കിയതെന്നും അദ്ദേഹം പറഞ്ഞു. പാലോട് രവിയുടെ കോൺഗ്രസ് പ്രാദേശിക നേതാവുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നിരുന്നു. എൽഡിഎഫിന് കേരളത്തിൽ തുടർഭരണമുണ്ടാകുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാവുകയും ചെയ്യുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Related Posts