കന്നഡ നടൻ ദർശനുൾപ്പെടെയുള്ളവർക്ക് രേണുകാസ്വാമി കൊലക്കേസിൽ ജാമ്യം അനുവദിച്ച രീതിയുടെ പേരിൽ കർണാടക ഹൈക്കോടതിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഹൈക്കോടതി ജുഡീഷ്യൽ വിവേചനാധികാരം വിവേകപൂർവ്വം പ്രയോഗിച്ചോ എന്ന് ചോദിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹൈക്കോടതിയെ അതിരൂക്ഷമായി വിമർശിച്ചത്. തുടർന്ന് കേസ് വിധി പറയാനായി മാറ്റി.

ദർശനും മറ്റുള്ളവർക്കും 33-കാരനായ രേണുകാസ്വാമിയുടെ കൊലപാതകത്തിൽ നടൻ ജാമ്യം അനുവദിച്ചുകൊണ്ട് ഹൈക്കോടതി 2024 ഡിസംബർ 13-നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കർണാടക സർക്കാർ ഇതിനെ ചോദ്യം ചെയ്തുകൊണ്ട് നൽകിയ ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ വിമർശനം. ഹൈക്കോടതി എല്ലാ ജാമ്യാപേക്ഷകളിലും ഇതേ രീതിയിലാണോ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് എന്ന് സുപ്രീം കോടതി ചോദിച്ചു.

തങ്ങളെ അലട്ടുന്നത് ഹൈക്കോടതിയുടെ സമീപനമാണ്. അത്‌ ചെയ്‌ത രീതി നോക്കൂ. ഇതാണോ ഒരു ഹൈക്കോടതി ജഡ്‌ജിയുടെ ധാരണ ? ഇതൊരു സെഷൻസ് ജഡ്ജിയായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു. എന്നാൽ ഒരു ഹൈക്കോടതി ജഡ്‌ജി ഇങ്ങനെയൊരു തെറ്റ് വരുത്തുകയോ? – കോടതി ചോദിച്ചു. വിവേചനാധികാരത്തിൻ്റെ ദുരുപയോഗമെന്നാണ് ഇതിനെ സുപ്രീം കോടതി വിശേഷിപ്പിച്ചത്.

പ്രതികൾക്ക് ജാമ്യം നൽകുന്നതിന് മുൻപ് ഇത്രയും ഗൗരവമേറിയ ഒരു കേസിൽ ഹൈക്കോടതി വിവേകപൂർവം ചിന്തിച്ചോ എന്ന് പരിശോധിക്കുകയാണെന്ന് പറഞ്ഞു. “ഞങ്ങൾ ഹൈക്കോടതി വരുത്തിയ അതേ തെറ്റ് വരുത്തുകയില്ല.” ബെഞ്ച് പറഞ്ഞു. ” ഞങ്ങൾ ഇതൊരു കൊലപാതകത്തിന്‍റെയും ഗൂഢാലോചനയുടെയും കേസ് ആയതിനാൽ കുറച്ച് ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്. ” സുപ്രീം കോടതി കൂട്ടിച്ചേർത്തു.

Related Posts