അനിൽ അംബാനിയുടെ സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി റെയ്‌ഡ്. ഇഡി പരിശോധന അനിൽ അംബാനിയുടെ മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ് നടത്തുന്നത്. 2 സംസ്ഥാനങ്ങളിലുമായി ഏതാണ്ട് 35 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്. 50 കമ്പനികൾ, 25 വ്യക്തികളുടെ സ്ഥലങ്ങൾ ഉൾപ്പെടെയാണ് പരിശോധന.

പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം) വകുപ്പ് പ്രകാരമുള്ള പരിശോധനയുമായി ഇഡി എത്തിയത് റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ടുയർന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ്. 2017 മുതൽ 2019 വരെ യെസ് ബാങ്കിൽ നിന്ന് എടുത്ത 3,000 കോടി രൂപയുടെ വായ്പ‌കൾ നിയമവിരുദ്ധമായി വകമാറ്റിയതിലാണ് നിലവിലെ പ്രധാന അന്വേഷണം.

മുൻ യെസ് ബാങ്ക് പ്രൊമോട്ടർമാർ ഉൾപ്പെട്ട കൈക്കൂലി ആരോപണവും പരിശോധനയിലുണ്ട്. വായ്‌പാ നിബന്ധനകൾ ലംഘിച്ച്, ഷെൽ കമ്പനികളിലൂടെയും പ്രൊമോട്ടർമാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലൂടെയുമാണോ ഫണ്ടുകൾ വകമാറ്റിയതെന്ന് പരിശോധിച്ചുവരികയാണ്.

Related Posts