ഇന്ന് പിതൃസ്മരണയിൽ കർക്കടക വാവുബലി. സംസ്ഥാനം മുഴുവനുള്ള ക്ഷേത്രങ്ങളിലും സ്നാന ഘട്ടങ്ങളിലും പുലർച്ചെ മുതൽ ചടങ്ങുകൾക്ക് തുടക്കമായി. മഴ തുടരുന്നതിനാൽ വാവുബലി കടവുകളിൽ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വർക്കല പാപനാശം ബീച്ച്, തിരുവനന്തപുരം തിരുവല്ലം ശ്രീ പരശുരാമസ്വാമി ക്ഷേത്രം, ആലുവ മണപ്പുറം, വയനാട് തിരുനെല്ലി ക്ഷേത്രം, കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രം തുടങ്ങിയവയാണ് സംസ്ഥാനത്തെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങൾ.

സംസ്ഥാനത്തെ വിവിധ ദേവസ്വങ്ങളുടെ കീഴിലും ക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. ആയിരക്കണക്കിന് വിശ്വാസികളാണ് ബലിതർപ്പണത്തിനായി വിവിധയിടങ്ങളിലേക്കെത്തുന്നത്. ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം കെഎസ്ആര്‍ടിസി വിവിധ യൂണിറ്റുകളില്‍ നിന്ന് സര്‍വീസുകള്‍ ഒരുക്കിയിട്ടുണ്ട്.

Related Posts