കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്. റീമയുടെ ആത്മഹത്യാകുറിപ്പില്‍ ഭര്‍ത്താവിനും കുംടുംബത്തിനുമെതിരെ ഗുരുതര ആരോപണം. കുഞ്ഞുമായി മരിച്ച റീമയുടെ ഭര്‍തൃ മാതാവ് ഒരിക്കലും സമാധാനം നല്‍കിയിട്ടില്ലെന്നും അവരുടെ വാക്ക് കേട്ട് ഭര്‍ത്താവ് തന്നെയും കുഞ്ഞിനെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

ഭര്‍ത്താവ് കമല്‍ രാജ് എല്ലാ പീഡനങ്ങള്‍ക്കും കൂട്ടുനിന്നു. മകനൊപ്പം ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തോന്നിയതുകൊണ്ടാണ് ജീവനൊടുക്കുന്നത്. ഈ നാട്ടില്‍ തന്നെ പോലുള്ള പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടില്ലെന്നും കൊന്നാലും ചത്താലും നിയമം കുറ്റം
ചെയ്തവര്‍ക്കൊപ്പമാണെന്നും ആത്മഹത്യാക്കുറിപ്പ് പറയുന്നു. റീമ കുഞ്ഞുമായി ശനിയാഴ്ച അര്‍ധരാത്രിയാണ് പുഴയില്‍ ചാടിയത്.

പോലിസെത്തി പിന്നീടു പരിശോധിച്ചപ്പോള്‍ ആത്മഹത്യക്കുറിപ്പും ഫോണും കണ്ടെത്തുകയായിരുന്നു. ഭര്‍തൃവീട്ടുകാരുമായി റീമ അകന്നു സ്വന്തം വീട്ടിലാണു കഴിഞ്ഞിരുന്നത്. രാത്രി പന്ത്രണ്ടരയോടെ മകന്‍ കൃശിവ് രാജിനെയും എടുത്ത് ചെമ്പല്ലിക്കുണ്ട് പുഴയോരത്ത് എത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.

Related Posts