ഇന്ത്യ ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്നിറങ്ങുമ്പോൾ, യുവതാരം ശുഭ്‌മാൻ ഗിൽ നയിക്കുന്ന ടീം പ്രതിസന്ധികളുടെ തീ ചൂളയിൽ. പേസർമാരായ ആകാശ് ദീപ്, അർഷദീപ് സിംഗ്, ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡി എന്നിവരുടെ പരിക്ക് ടീമിന്‍റെ കരുത്തിനെ ബാധിച്ചത്, കഴിഞ്ഞ 3 ടെസ്റ്റിലും മൂന്നാം നമ്പർ ബാറ്റിംഗിലെ ദയനീയ പ്രകടനം, പ്ലേയിംഗ് ഇലവനിൽ ഇതിനെല്ലാം പുറമേ നാലാം ടെസ്റ്റിൽ പരാജയപ്പെട്ടാൽ 5 മത്സര പരമ്പര നഷ്ടമാകുമെന്ന യാഥാർഥ്യം മാഞ്ചസ്റ്ററിൽ ഗില്ലും സംഘവും ശരിക്കും ഹോട്ട് സീറ്റിൽ.

നാലാം ടെസ്റ്റിൽ ലോക ഒന്നാം നമ്പർ പേസറായ ജസ്പ്രീത് ബുംറ കളിക്കും എന്ന് മുഹമ്മദ് സിറാജ് അറിയിച്ചതു മാത്രമാണ് ഇന്ത്യക്കുള്ള ഏക ആശ്വാസം. ഇംഗ്ലണ്ടിന് എതിരായ ആൻഡേഴ്‌സൺ-തെണ്ടുൽക്കർ ടെസ്റ്റ് പരമ്പരയിൽ 3 മത്സരങ്ങളിൽ മാത്രമേ ബുംറ കളിക്കുകയുള്ളൂ എന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. നിർണായകമായ നാലാം ടെസ്റ്റിൽ ബുംറ കളിക്കുമെന്നാണ് ടീം വൃത്തങ്ങളിൽ നിന്നുള്ള വിവരം.

ഒന്നും മൂന്നും ടെസ്റ്റിൽ പരാജയപ്പെട്ട ഇന്ത്യ, നോട്ടിംഗ്ഹാമിലെ രണ്ടാം മത്സരത്തിൽ ജയം നേടിയിരുന്നു. നിലവിൽ 2-1 നു പിന്നിലാണ് ഇന്ത്യ. മാഞ്ചസ്റ്ററിൽ ഇന്നാരംഭിക്കുന്ന ടെസ്റ്റിൽ പരാജയപ്പെട്ടാൽ ശുഭ്‌മാൻ ഗില്ലിൻ്റെ ക്യാപ്റ്റൻസിയിലെ ആദ്യ പരമ്പര ഇന്ത്യക്കു നഷ്ടപ്പെടും.

Related Posts