കഴിഞ്ഞ കുറച്ച് ദിസങ്ങളായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന വിജയ് ദേവരകൊണ്ട ആശുപത്രി വിട്ടു. ഡോക്ടർമാർ വീട്ടിലെത്തിയ വിജയ്ക്ക് പൂർണവിശ്രമമാണ് നിർദ്ദേശിച്ചിട്ടുള്ളത്. താരത്തിന്‍റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

വിജയ് ആരോഗ്യം വീണ്ടെടുക്കുകയാണ്. ഡോക്ടമാർ വിശ്രമം നിർദ്ദേശിച്ചിട്ടുണ്ട്. ഏറ്റെടുത്ത ജോലികളിലേക്ക് എത്രയും വേഗം തിരികെ വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. ചികിത്സയുമായി നന്നായി പ്രതികരിക്കുന്നുണ്ട്. ഒരു ചിത്രത്തിന് വേണ്ടിയുള്ള പ്രമോഷണൽ അഭിമുഖങ്ങൾ ഉടൻ ആരംഭിക്കും’- അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

വിജയ് ദേവരക്കൊണ്ടയുടെ ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന കിംഗ്‌ഡം ആണ് പുറത്തിറങ്ങാനുള്ള ചിത്രം. മികച്ച വിജയം നേടിയ ജേഴ്‌സിക്കുശേഷം വിജയ് ദേവരകൊണ്ടയും ഗൗതം തന്നൂരിയും ഒരുമിക്കുന്ന കിംഗ്‌ഡം ബിഗ് ബഡ്‌ജറ്റിൽ ആക്ഷൻ ചിത്രമായാണ് ഒരുങ്ങുന്നത്. വിജയ് ദേവരകൊണ്ടയുടെ ഗംഭീര മേക്കോവർ ആണ് ചിത്രത്തിലേത്. തുടർച്ചായി ചിത്രങ്ങൾ പരാജയം നേരിടുന്ന സാഹചര്യത്തിൽ കിംഗ്ഡം വിജയ് ദേവരകൊണ്ടയ്ക്ക് വൻ പ്രതീക്ഷ നൽകുന്നു.

Related Posts