‘ഡോൺ’ അമിതാഭ് ബച്ചൻചിത്രം ഒരുക്കിയ സംവിധായകൻ ചന്ദ്ര ബരോട്ട് (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ബാന്ദ്ര ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അദ്ദേഹം 7 വർഷമായി ശ്വാസകോശസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്ന് ഭാര്യ ദീപ ബരോട്ട് പറഞ്ഞു. ചന്ദ്ര ബരോട്ടിന്റെ ജനനം ദക്ഷിണാഫ്രിക്കയിലെ ടാൻസാനിയയിലാണ്. പിന്നീട് ഇന്ത്യയിലേക്ക് താമസം മാറുകയും സിനിമയുടെ ലോകത്തേക്ക് കാലെടുത്തു വെയ്ക്കുകയുമായിരുന്നു.
‘റോട്ടി കപഡാ ഔർ മകാൻ’, ‘യാദ്ഗർ’, ‘പുരബ് ഔർ പശ്ചിം’, ‘ഷോർ’ എന്നീ ചിത്രങ്ങളിൽ നടനും സംവിധായകനുമായ മനോജ് കുമാറിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു. അഭിതാഭ് ബച്ചൻ നായകനായി 1978-ൽ അഭിനയിച്ച ‘ഡോൺ’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാവുന്നത്. പിന്നീട് ബംഗാളിചിത്രമായ ‘ആശ്രിതാ’ (1989) സംവിധാനം ചെയ്തു. പ്യാർ ബാരാ ദിൽ, ഹം ബജ ബജാ ദേംഗേ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.