ഷാർജയിൽ മരിച്ച അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹത ആരോപിച്ച് ഭ‍ർത്താവ്. ‘ഭാര്യ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നു; എന്‍റെ അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തി; അതുല്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഭ‍ർത്താവ് രംഗത്ത്. തന്‍റെ അനുവാദമില്ലാതെ അമ്മയുമായി ആശുപത്രിയിൽ പൊയി ഗർഭഛിദ്രം നടത്തി. തന്നെ ഭാര്യ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും കൊല്ലം ശാസ്താംകോട്ട സ്വദേശി സതീഷ് ആരോപിച്ചു.

ഞാൻ മുറിയിലേയ്ക്കെത്തുമ്പോൾ അതുല്യ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. അതേ ഫാനിൽ തൂങ്ങി ഞാനും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ, കുഞ്ഞിന്‍റെ മരണകാരണം വ്യക്തമാകുന്നത് വരെ ജീവനൊടുക്കില്ലെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. ഞാൻ ദുബായ് ജൂമൈറയിലെ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. തിരിച്ചുവരുമ്പോൾ രാത്രി എട്ടരയെങ്കിലുമാകും. ശനിയാഴ്ച അതുല്യ ഷാർജ സഫാരി മാളിലെ ഒരു കമ്പനിയിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.

അവിടെ കഴിഞ്ഞ ദിവസം ഇന്ർവ്യൂവിന് ഞങ്ങളൊരുമിച്ചാണ് പോയത്. ഇക്കാര്യം ഫെയ്സ്ബുക് പോസ്റ്റിട്ടിരുന്നു. അതുല്യക്ക് ജോലി സ്ഥലത്തേക്ക് പോകാനും വരാനും പാക്കിസ്ഥാനിയുടെ കാർ വാടകയ്ക്ക് ഏർപ്പാടാക്കിയിരുന്നു. പൈസയും ക്രെഡിറ്റ് കാർഡും കയ്യിൽ വയ്ക്കാൻ കൊടുത്തിരുന്നു. ഞാൻ ജീവിച്ചിരുന്നത് കുഞ്ഞിന് വേണ്ടിയായിരുന്നു. എന്നാൽ അടുത്തിടെയായി അവൾ തനിക്ക് വേറെ ജീവിക്കണമെന്നും ബെഡ് സ്പേസിലേക്ക് മാറിത്താമസിക്കുകയാണെന്നും പറഞ്ഞുകൊണ്ടിരുന്നു.

നീ ജോലി ചെയ്തോളൂ, എന്നാലെന്തിനാണ് മാറിത്താമസിക്കുന്നത്, എനിക്ക് ആരുമില്ലെന്ന് ഞാനപ്പോൾ പറഞ്ഞു. ഇന്നലെ കുഞ്ഞിന്‍റെ ജന്മദിനമായിരുന്നു. നമുക്ക് ആഘോഷിക്കേണ്ടേ എന്ന് ഞാൻ ചോദിച്ചപ്പോൾ ദേഷ്യപ്പെട്ടു. സംഭവ ദിവസം രാത്രി ഞാൻ ചെറുതായി മദ്യപിച്ച് ഭക്ഷണം കഴിച്ച് അജ്മാനിലെ സുഹൃത്തുക്കൾ പാർട്ടിക്ക് വിളിച്ചപ്പോൾ പോയതാണ്. ഒട്ടേറെ തവണ ഇതിന് ശേഷം അവളെന്നെ വിളിച്ചെങ്കിലും പുറത്തുപോകുമ്പോൾ അത് പതിവുള്ളതിനാൽ ഞാൻ കട്ട് ചെയ്തു. പിന്നീട് ബോട്ടിമിൽ വിഡിയോ കോൾ ചെയ്ത് ഞാൻ ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞ് കഴുത്തിൽ കുരുക്കിട്ട് തൂങ്ങിമരിക്കുന്നതുപോലെ കാണിച്ചു.

ഞാൻ പെട്ടെന്ന് അത് കട്ട് ചെയ്ത് തിരികെ വന്നു. അപ്പോൾ ഫ്ലാറ്റിന്‍റെ വാതിൽ തുറന്നുകിടന്നിരുന്നു. അതുല്യ ഫാനിൽ കുരുക്കിട്ട്, കാലുകൾ രണ്ടും തറയിൽ പതിക്കും വിധമായിരുന്നു ഉണ്ടായിരുന്നത്. ഉടൻ തന്നെ തൊട്ടടുത്ത് താമസിക്കുന്ന അവളുടെ സഹോദരി ഭർത്താവ് ഗോകുലിനെ 10 പ്രാവശ്യമെങ്കിലും ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. ഒടുവിൽ എന്‍റെ കമ്പനിയധികൃതരെ വിളിച്ച് പറഞ്ഞ് അവരാണ് ഗോകുലിനെ ബന്ധപ്പെട്ടത്. അതുല്യയെ ഉപദ്രവിച്ചിട്ടുണ്ടെന്ന് സമ്മതിച്ച്. അതുല്യ ഞാൻ കാരണം ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും കരുതുന്നില്ല.

കുഞ്ഞിനെ ഞാൻ ഉപദ്രവിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ല. അത് ജീവിതത്തിലെ ഏറ്റവും വലിയ നെഗറ്റീവായി ഞാൻ കരുതുന്നു. അവളുടെ കുടുംബം ആരോപിക്കുന്നത് പോലെ എല്ലാ ദിവസവും ഞാൻ മദ്യപിച്ച് ചവിട്ടിക്കൂട്ടാറൊന്നുമില്ല. അവൾ എന്‍റേതാണ്, എന്‍റേത് മാത്രം. അതിന്‍റെ പേരിലാണ് ഇതൊക്കെ സംഭവിച്ചിരിക്കുന്നത്. എല്ലാ ദാമ്പത്യത്തിലുമുള്ള പ്രശ്നങ്ങളേ ഞങ്ങളുടെയിടയിലുമുള്ളൂ. ദിവസവും ദേഹോപദ്രമേൽപ്പിച്ചിരുന്നെങ്കിൽ അവൾക്ക് പൊലീസിൽ പരാതിപ്പെടാമായിരുന്നല്ലോ.

കഴിഞ്ഞ വർഷം അതുല്യ സെപ്റ്റംബറിൽ രണ്ടാമതും ഗർഭിണിയായിരുന്നു. പിന്നീട് നാട്ടിൽ പോയി എന്‍റെ അനുവാദമില്ലാതെ ഗർഭഛിദ്രം നടത്തി. അതിൽ വലിയ വിഷമമായിരുന്നു. 30 വയസ്സ് കഴിഞ്ഞ താൻ പ്രമേഹരോഗിയാണെന്നും രണ്ടാമത്തെ കുട്ടിയും പെണ്ണായാൽ തന്‍റെ ജീവിതം നശിച്ചുപോകുമെന്നുമായിരുന്നു അതിന് കാരണം പറഞ്ഞത്. ഇതൊക്കെ ആരാണ് പഠിപ്പിച്ചുകൊടുത്തത് എന്നറിയില്ല. കൊല്ലത്തെ ഏതോ ആശുപത്രിയിൽ അവളുടെ അമ്മയുടെ കൂടെ ചെന്നായിരുന്നു ഗർഭം അലസിപ്പിച്ചത്.

തനിക്ക് ബന്ധുക്കളെയും സുഹൃത്തുക്കളെയും അതുല്യ കാരണം കാണാൻ സാധിച്ചിരുന്നില്ലെന്നും സതീഷ് ആരോപിച്ചു. കഴിഞ്ഞ 3 വർഷമായി എന്‍റെ അമ്മയെ ഫോണിൽ വിളിക്കാൻ പോലും അതുല്യ അനുവദിച്ചിരുന്നില്ല. ഞാനാകെ തകർന്നിരിക്കുകയാണ് ഈ സംഭവത്തിന് ശേഷം. ഞാനാഹാരം പോലും കഴിച്ചിട്ടില്ല. ശരീരം തളരുകയാണ്. എന്താണ് ഇനി ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്‍റെ ജോലി, ഭാവി ഇതേക്കുറിച്ചും വലിയ ആശങ്കയുണ്ട്. സതീഷ് പറയുന്നു.

Related Posts