അജിത് കുമാറിന്‍റെ വിവാദ ശബരിമല ട്രാക്ടർ യാത്രയിൽ എഡിജിപി എം.ആർ. അജിത് കുമാറിന് വീഴ്‌ചയുണ്ടായതായി ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്, ശബരിമല സന്നിധാനത്ത് ചട്ടം ലംഘിച്ച് ട്രാക്ടർ യാത്ര നടത്തിയതായി എഡിജിപി സമ്മതിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും ഒഴിവാക്കേണ്ട കാര്യമായിരുന്നുവെന്നും ഡിജിപി കർശന നിർദ്ദേശം നൽകിയതായാണ് വിവരം. വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാൽ നടപടിക്ക് ശിപാർശകളില്ലാതെയാണ് റിപ്പോർട്ട്.

സാധനങ്ങൾ സന്നിധാനത്തേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചുള്ളതാണ് ട്രാക്ടറുകൾ. എന്നാൽ, അലക്ഷ്യമായി ഓടിക്കുന്നതും അപകടസാധ്യതയും കാരണം ഹൈക്കോടതി 2021-ൽ ട്രാക്ടറുകളിൽ ആളുകൾ യാത്ര ചെയ്യുന്നത് നിരോധിച്ചിരുന്നു. അജിത് കുമാർ ഈ ഉത്തരവ് ലംഘിച്ചാണ് ട്രാക്ടറിൽ യാത്ര ചെയ്തത്.

ട്രാക്ടറിൽ അജിത് കുമാറും രണ്ട് സഹായികളും പോകുന്നതിന്‍റെ സിസിടിവി ദൃശ്യ ങ്ങൾ പുറത്ത് വരികയും ഹൈക്കോടതി ഈ വിഷയത്തിൽ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. വിഷയം കോടതിയിലെത്തിയതിനെത്തുടർന്ന് പമ്പ പോലീസ് ട്രാക്ടർ ഡ്രൈവറെ മാത്രം പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

Related Posts