ബോളിവുഡ് താരം ഷാരൂഖ് ഖാന് ‘കിങ്’ സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്ക്. പുറത്തേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി യുഎസിലേക്ക് പോയ താരം ഇവിടെ നിന്ന് യുകെയിലേക്ക് മാറി. പരിക്ക് ഗുരുതരമല്ലെന്നും നിലവില്‍ സുഖം പ്രാപിച്ചു വരികയാണെന്നുമാണ് വിവരം. ഷാരൂഖ് നേരത്തെ നിശ്ചയിച്ച ശ്രീലങ്കന്‍ യാത്ര മാറ്റിവെച്ചു. മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ സംഘട്ടന രംഗത്തിന്‍റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം.

ആദ്യമായി ഷാരൂഖ് ഖാന്‍റെ മകള്‍ സുഹാനാ ഖാന്‍ ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘കിങ്ങി’നുണ്ട്. അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നിലവിൽ ‘കിങ്ങി’ ന്‍റെ ചിത്രീകരണം താത്കാലികമായി നിര്‍ത്തി വെച്ചിട്ടുണ്ട്. ഷൂട്ടിങ് സെപ്റ്റംബറില്‍ പുനഃരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related Posts