നിലവിൽ ഗോവ ഗവർണറായിരുന്ന പി.എസ്. ശ്രീധരൻപിള്ളയെ മാറ്റി. അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവർണർ. നേരത്തെ മിസോറാം ഗവർണറായിരുന്ന ശ്രീധരൻപിള്ള 2021 ജൂലൈയിലാണ് ഗോവ ഗവർണറായത്. പകരം നിയമനം ശ്രീധരൻപിള്ളയ്ക്ക് നൽകിയിട്ടില്ല. മുന്‍ സിവില്‍ വ്യോമയാന മന്ത്രിയാണ് അശോക് ഗജപതി രാജു. ചെന്നൈയിലാണ് ജനനം. 2014 മുതല്‍ 2018 വരെ വ്യോമയാന മന്ത്രിയായിരുന്നു. പുതിയ ഹരിയാന ഗവർണർ ഹാഷിം കുമാർ ഘോഷാണ്. ലഡാക്കിൽ ബി.ഡി. മിശ്ര രാജിവച്ച ഒഴിവിൽ കവീന്ദർ ഗുപ്ത പുതിയ ഗവർണറാകും.

Related Posts