സമസ്‌തയുമായി സ്‌കൂൾ സമയമാറ്റത്തിൽ ചർച്ചയ്ക്ക് തയാറെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി. സമസ്‌ത സമയം അറിയിച്ചാൽ മതിയെന്നും മന്ത്രി പ്രതികരിച്ചു. ഇക്കാര്യത്തിൽ താൻ പറഞ്ഞത് കോടതിയുടെ നിലപാടാണ്. ഒന്നും ധിക്കാരമായി പറഞ്ഞിട്ടില്ല. ഏത് സംഘടനക്കും സമരം ചെയ്യാൻ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. സർക്കാരിനെതിരേ സ്‌കൂൾ സമയമാറ്റത്തിൽ സമസ്‌ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തു വന്നിരുന്നു. സ്‌കൂൾ സമയമാറ്റം അംഗീകരിക്കില്ല.

ഇക്കാര്യത്തിൽ സർക്കാരിന് വാശി പാടില്ലെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു.സർക്കാർ ചർച്ചക്ക് തയാറായത് മാന്യതയാണ്. സർക്കാർ സമുദായത്തിൻ്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ എത്തിയതെന്ന് ഓർക്കണം. ചർച്ചക്ക് വിളിച്ചത് മാന്യമായ നടപടിയാണ്. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില പ്രതികരങ്ങൾ ചൊടിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചർച്ചയ്ക്ക് തയാറാണെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത്.

Related Posts