ഇലോൺ മസ്കിൻ്റെ വാഷിംഗ്‌ടൺ ഡിസി രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള നീക്കത്തെ പരിഹസിച്ച് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇലോൺ മസ്കിന്‍റെ നീക്കം അസംബന്ധവും അപഹാസ്യവുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്തിൽ കുറിച്ചു. മസ്കിന്‍റെ പാർട്ടി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുമെന്ന പ്രവചനവും ട്രംപിന്‍റെ കുറിപ്പിലുണ്ട്.

മൂന്നാം കക്ഷി ഒരിക്കലും അമേരിക്കയിൽ വിജയിക്കില്ലെന്നും ട്രംപ് പോസ്റ്റിൽ പറയുന്നു. തന്‍റെ ബിസിനസിൽ മസ്‌ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസൻ്റും പറഞ്ഞു. പ്രമുഖരായ മൂന്ന് അമേരിക്കക്കാർ മസ്‌കിൻ്റെ പാർട്ടിയിൽ ചേരുമെന്നാണ് ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയി’നെ പിന്തുണയ്ക്കുന്ന ലോറ ലൂമറിന്‍റെ എക്സ് പോസ്റ്റ്.

യുഎസ് പ്രസിഡൻ്റ ഡോണൾഡ് ട്രംപുമായുള്ള ഭിന്നത രൂക്ഷ മായതിനു പിന്നാലെ കഴിഞ്ഞ ദിവസമാണ് യുഎസിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ച് ടെസ്ല മേധാവി ഇലോൺ മസ്ക് രംഗത്തുവന്നത്. പാർട്ടിയുടെ പേര് ‘അമേരിക്ക പാർട്ടി എന്നാണ്.

നിങ്ങളുടെ സ്വാതന്ത്ര്യം തിരിച്ചു നൽ കുന്നതിനാണ് പുതിയ പാർട്ടിയെന്ന് മസ്‌ക് എക്‌സിൽ കുറിച്ചു. പ്രസിഡന്‍റ് ട്രംപിന്‍റെ ‘വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ’ സെനറ്റിൽ വൈസ് പ്രസിഡൻ്റിൻ്റെ കാസ്റ്റിംഗ് വോട്ടോടെ പാസായതിനു പിന്നാലെയാണ് ഇലോൺ മസ്‌ക് യുഎസ് രാഷ്ട്രീയത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ചത്.

Related Posts