നിപ’സമ്പർക്ക പട്ടികയിലുള്ള 3 കുട്ടികളുടെയും പരിശോധനാ ഫലം നെഗറ്റീവ് ആയി. നിപ ബാധിച്ച യുവതിയുമായി സമ്പർക്ക പട്ടികിയിൽ ഉണ്ടായിരുന്ന 3 കുട്ടികളുടെയും പ്രാഥമിക പരിശോധന ഫലം ആണ് നെഗറ്റീവ് ആയത്. കുട്ടികള്‍ പാലക്കാടും മഞ്ചേരിയിലുമായി ചികിത്സയിലാണ്. പൂനെ വൈറോളജി ലാബിലേക്ക് ഇവരുടെ സാമ്പിൾ പരിശോധനയ്ക്കായി അയയ്ക്കും. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിപ ബാധിച്ച് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശിയായ യുവതിയെ കോഴിക്കോട്ടേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ നിപ വാർഡിലേക്കാണ് യുവതിയെ മാറ്റിയത്.

അതീവ ഗുരുതരാവസ്ഥയിലുളള യുവതിയെ പോർട്ടബിൾ വെൻ്റിലേറ്ററിൻ്റെ സഹായത്തോടെ പ്രത്യേക ആംബുലൻസിൽ ആണ് കോളേജിലേക്ക് എത്തിച്ചത്. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് ആശുപത്രി മാറ്റിയതെന്ന് പാലക്കാട് ഡിഎംഒ പറഞ്ഞു. നിപ ബാധിതരുടെ സമ്പർക്ക പട്ടികയിൽ സംസ്ഥാനത്ത് ആകെ 425 പേരാണുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്ക പട്ടികയിലുള്ളത്. ആരോഗ്യപ്രവർത്തകരാണ് കോഴിക്കോട്ടെ 87 പേരും. നിപ ബാധിതയായ മലപ്പുറം മങ്കട സ്വദേശിയായ പതിനെട്ടുകാരി ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

Related Posts