ബിജെപി നേതാവ് ഗോപാല്‍ ഖേംകയെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ഗാന്ധി മൈതാനത്തെ വീടിന് സമീപം വച്ചാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ബിഹാർ ബിജെപി നേതാവായ ഖേംക വെടിയേറ്റ അപ്പോള്‍ തന്നെ മരിച്ചെന്ന് പോലിസ് അറിയിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും സിസിവിടി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും സിറ്റി എസ്പി ദീക്ഷ പറഞ്ഞു. കൊലപാതകത്തിന്‍റെ കാരണം വ്യക്തമല്ല. പ്രദേശത്തെ ബിസിനസുകാരന്‍ കൂടിയായ ഖേംകയുടെ മകന്‍ ഗുഞ്ചന്‍ ഖേംകയെ 3 വര്‍ഷം മുമ്പ് ചിലര്‍ കൊലപ്പെടുത്തിയിരുന്നു.

Related Posts